ഷാർജയിലെ അൽ സജാ മേഖലയിൽ മിനി ബസ് അപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ 29 കാരനായ പ്രവാസിയെ വിജയകരമായി രക്ഷപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം (MOI) ഇന്ന് വെള്ളിയാഴ്ച അറിയിച്ചു.
പരിക്കേറ്റ ഏഷ്യൻ പ്രവാസിയെ കൂടുതൽ ചികിത്സയ്ക്കായി അൽ ഖാസിമി ഹോസ്പിറ്റലിലേക്ക് എയർലിഫ്റ്റ് ചെയ്യുന്നതിനുമുമ്പ് സംഭവസ്ഥലത്ത് വെച്ച് തന്നെ അടിയന്തര പ്രഥമശുശ്രൂഷ നൽകിയിരുന്നു. പിന്നീട് അധികൃതരുടെ സമയബന്ധിതമായ എയർലിഫ്റ്റ് ചെയ്യാനുള്ള തീരുമാനം അദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.
ദേശീയ ആംബുലൻസിൽ നിന്നുള്ള ഒരു അഭ്യർത്ഥനയെ തുടർന്നാണ് MOI യുടെ ഓപ്പറേഷൻസ് റൂമിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോർട്ട് വകുപ്പ് മുഖേന ഉടനടി എയർലിഫ്റ്റ് നടത്തിയത്.