53-ാം ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബർ 2, 3 തീയതികളിൽ അബുദാബി, അൽ ഐൻ, സായിദ് സിറ്റി എന്നിവിടങ്ങളിലേക്ക് ഹെവി വാഹനങ്ങളും ട്രക്കുകളും പ്രവേശിക്കുന്നത് നിരോധിക്കുമെന്ന് അബുദാബിയിലെ ഇൻ്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെൻ്റർ അറിയിച്ചു.
ഡിസംബർ 2 തിങ്കളാഴ്ചയും ഡിസംബർ 3 ചൊവ്വാഴ്ചയും പൊതു അവധി ദിനങ്ങളിൽ എമിറേറ്റ്സിൽ ഉടനീളം നിരവധി പരിപാടികളും നിരവധി ഷോകളും ഉണ്ടാകും. അബുദാബിയിൽ നിരവധി സ്ഥലങ്ങളിൽ കരിമരുന്ന് പ്രയോഗം ഉൾപ്പെടെ നിരവധി പരിപാടികൾ സംഘടിപ്പിക്കും.