ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഇന്ന് വൈകുന്നേരം മുതൽ പുതിയ ലൈറ്റിംഗ് പ്രദർശനത്തിലൂടെ കാഴ്ചക്കാർക്ക് മുമ്പൊരിക്കലും കാണാത്ത ഒരു കാഴ്ച നൽകുമെന്ന് എമാർ പ്രോപ്പർട്ടീസ് അറിയിച്ചു.
കെട്ടിടത്തിൻ്റെ സൗന്ദര്യശാസ്ത്രം പൂർത്തീകരിക്കുന്നതിന് വിപുലമായ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് RGBW ലൈറ്റിംഗ് സിസ്റ്റത്തിലൂടെയുള്ള പ്രദർശനങ്ങളാണ് ഇന്ന് മുതൽ കാണാനാകുക.
53-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി പുതിയ ലൈറ്റിംഗ് സംവിധാനത്തോടെയുള്ള ഉദ്ഘാടന പ്രദർശനം ഇന്ന് വൈകീട്ട് നടക്കും. 2025 ജനുവരി 4 ന് ബുർജ് ഖലീഫയുടെ 15-ാം വാർഷികവും ആഘോഷിക്കും.