ദേശീയ ദിന അവധിയോടനുബന്ധിച്ച് TR17 എന്ന പുതിയ ഫെറി സർവീസ് ആരംഭിക്കുമെന്ന് ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) പ്രഖ്യാപിച്ചു.
ഒരൊറ്റ ടിക്കറ്റ് മാത്രം എടുത്താൽ ദുബായ് ഫെസ്റ്റിവൽ സ്റ്റേഷൻ, ജദ്ദാഫ് സ്റ്റേഷൻ, ക്രീക്ക് ഹാർബർ സ്റ്റേഷൻ എന്നീ മൂന്ന് പ്രധാന സ്റ്റേഷനുകളിലേക്ക് ബന്ധിപ്പിക്കുന്ന പുതിയ ഫെറി സർവീസ് ആണ് ഒരുക്കിയിരിക്കുന്നത്.
ഡിസംബർ 2, 3 തീയതികളിൽ ഉച്ചകഴിഞ്ഞ് 4 മുതൽ പുലർച്ചെ 12.30 വരെയായിരിക്കും ഈ സർവീസ് നടത്തുക. 25 മിനിറ്റ് ഇടവിട്ട് ഈ ഫെറി സർവീസ് പ്രവർത്തിക്കുമെന്നും അതോറിറ്റി അറിയിച്ചു.
This public holiday, #RTA is offering you an exceptional tourism experience with the new TR7 #DubaiFerry line connecting 3 stations, Dubai Festival Station, Jaddaf Station and Creek Harbour Station, at a 25-minute frequency.
Explore #Dubai aboard the Ferry with a single ticket,…— RTA (@rta_dubai) November 30, 2024