അബുദാബിയിൽ ഇലക്‌ട്രിക് എയർ ടാക്‌സി ഓപ്പറേഷൻസ് ആരംഭിക്കുന്നതിനായി പ്രമുഖ യുഎഇ, അബുദാബി സ്ഥാപനങ്ങളുമായി മൾട്ടിപാർട്ടി സഹകരണ കരാറിൽ ഏർപ്പെട്ടതായി ആർച്ചർ ഏവിയേഷൻ വെള്ളിയാഴ്ച അറിയിച്ചു.
2026 ൻ്റെ ആദ്യ പാദത്തിൽ (Q1 2026) ആദ്യത്തെ വാണിജ്യ eVTOL ഫ്ലൈറ്റ് ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അബുദാബി ഓഹരി ഉടമകൾ.
സ്‌മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിൻ്റെ (എസ്എഎസ്‌സി) മേൽനോട്ടത്തിൽ പ്രസിഡൻഷ്യൽ കോർട്ട് ഫോർ സ്‌പെഷ്യൽ അഫയേഴ്‌സ് ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്.
മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ വെർട്ടിക്കൽ ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യ നിർമ്മാതാക്കളായി ആർച്ചർ ഏവിയേഷൻ മാറും.