സൈക്കിൾ സൗഹൃദ നഗരമായി മാറാനുള്ള ദുബായുടെ പദ്ധതികൾക്ക് ശേഷം, ദുബായിൽ ഒരു സംയോജിത “നടത്ത ശൃംഖല” ഉണ്ടാക്കുന്നതിനുള്ള വിപുലമായ പദ്ധതി ഇന്ന് ശനിയാഴ്ച പ്രഖ്യാപിച്ചു.
‘ദുബായ് വാക്ക്’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 3,300 കിലോമീറ്റർ നീളമുള്ള നടപ്പാതകളുടെ വികസനങ്ങളാണ് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചിരിക്കുന്നത്.
നട പാതകൾ കൂടാതെ, 110 കാൽനട പാലങ്ങളുടെയും തുരങ്കങ്ങളുടെയും നിർമ്മാണം, 112 കിലോമീറ്റർ വാട്ടർഫ്രണ്ട് പാതകൾ, 124 കിലോമീറ്റർ ഗ്രീൻ വാക്കിംഗ് ട്രയലുകൾ, 150 കിലോമീറ്റർ ഗ്രാമീണ, പർവത കാൽനട പാതകൾ എന്നിവയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.
മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, അൽ റാസ് എന്നീ രണ്ട് മേഖലകളിൽ ആരംഭിക്കുന്ന ഈ ബൃഹത്തായ പദ്ധതി ദുബായിയെ കാൽനട സൗഹൃദ നഗരമാക്കാൻ ഉള്ള ശ്രമമാണ്.
https://x.com/HHShkMohd/status/1865346536927887778?t=1mnAFWm-QcduNfI-dsP6XQ&s=19
പദ്ധതി മൂന്ന് ഘട്ടങ്ങളിലായി ആരംഭിക്കും, തുടക്കത്തിൽ അൽ ബർഷ 2, അൽ ഖവാനീജ് 2, അൽ മിസ്ഹാർ 1 തുടങ്ങിയ പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പിന്നീട് 160 അയൽപക്കങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും.