ഒരു കുടിവെള്ളക്കുപ്പിയോ ഒരു പാൽകുപ്പിയോ ഒരു മരുന്നു കുപ്പിയോ തുറക്കുമ്പോൾ നാം ഇവരെ സ്പർശിക്കുന്നുണ്ട്. ഇവർ എന്നാൽ ഇവയൊക്കെയും കുപ്പിക്കുള്ളിൽ ഇത്ര ഭദ്രമാക്കി വയ്ക്കുന്ന അടപ്പുകളെ മുറുക്കത്തോടെ ചേർത്തു വയ്ക്കുന്നവർ. കുപ്പിക്ക് മുകളിൽ ടൈറ്റ് ചെയ്യപ്പെടുന്ന , നാം ഇതുവരെ ശ്രദ്ധിക്കാതെപോയ, അതിന്റെ മൂടിയുടെ മുറുക്കത്തിനു പിന്നിൽ വലിയൊരു ഇൻഡസ്ട്രി പ്രവർത്തിക്കുന്നുണ്ടെന്നറിയുക.
മിഡിൽ ഈസ്റ്റിൽ ആകെ പ്രവർത്തിക്കുന്ന പ്രശസ്തമായ ഹൈഡ്രോകെയർ കമ്പനി ഈ രംഗത്ത് മുൻനിര സ്ഥാനത്താണ് . അതൊരു മലയാളി സംരംഭകത്വ മാണെന്നറിയുക. മില്യൺ കണക്കിന് ഡോളറിന്റെ ക്രയവിക്രയം നടക്കുന്ന , ‘ ന്യൂമാറ്റിക്’ സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഒരു ഇൻഡസ്ട്രിയുടെ പ്രവർത്തനം ഏറ്റവും ലളിതമായി പറയുന്നതിനാണ് കുപ്പികൾക്കു മുകളിലെ അടപ്പിന്റെ മുറുക്കത്തെ പരാമർശിച്ചത്. ഇത് ഹൈഡ്രോ കെയറിന്റെ പ്രവർത്തനങ്ങളുടെ മുകളറ്റം മാത്രമാണ്. ഉത്പന്ന വൈവിധ്യം കൊണ്ട് അതിന്റെ ആഴം അപാരമാണ്.ഒന്നര പതിറ്റാണ്ടായി വിജയകരമായി പ്രവർത്തിക്കുന്ന അതി ബൃഹത്തായ ഉത്പന്ന വിതരണ ശ്രുംഖലയായ കെയർ ആൻഡ് ക്യൂറിന്റെ ഭാഗമാണ് ഹൈഡ്രോ കെയർ ട്രേഡിങ്ങ്. ക്യാപ്സ്യൂളിനുള്ളിലേക്കു പൊടി മരുന്നു നിറയ്ക്കുന്നതു മുതല്‍ എയ്റോ സ്പേസ് സ്പാർസുകൾ വരെ നിർമ്മിക്കുന്ന അതി നൂതന മെഷീനറികളുടെ വില്പനവരെ ഇതിൽ അടങ്ങുന്നു.
ഈ രംഗത്തെ അതി പ്രശസ്തമായ ഇറ്റാലിയൻ കമ്പനിയായ എ പി ഐ ( അഡ്വാൻസ്ഡ് ന്യൂമാറ്റിക് ഇൻഡസ്ട്രീസ് ) യുമായി ഹൈഡ്രോകെയർ കൈകോർക്കുന്നതിന്റെ ആഘോഷം കഴിഞ്ഞ ദിവസം ദുബായിൽ നടന്നു. ദുബായ് ശൈഖ് സായിദ് റോഡിലുള്ള വോകൊ ഹോട്ടലിൽ നടന്ന ആ ലോഞ്ചിങ് സെറി മണി വർണ്ണ ശബളമാർന്ന ചടങ്ങുകളോടെ ആയിരുന്നു. എ പി ഐ യുടെ ഇറ്റാലിയൻ പ്രതി നിധികളും ഹൈഡ്രോ കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് അബ്ദു റഹ്‌മാൻ ഇ പി , ജനറൽ മാനേജർ സലിം ബാബു കൺട്രി മനേജർ അഹമ്മദ് ഷഫാഖ് , ബിസിനസ്സ് ഡെവലപ്പ്മെന്റ് മാനേജർ സ്വർണ്ണകുമാരി
എ പി ഐ പ്രസിഡന്റ് ഇലിയൊ അനോനി, എക്സ്പോർട്ട് മാനേജർ മിസ്സിസ് മിച്ചല ബൊനിന്‍സെനി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി സംസാരിച്ചു.
ഇൻഡസ്ട്രിയലിസ്റ്റുകളും ഡിസ്‌ട്രി ബ്യുട്ടേഴ്‌സും സെയിൽസ് എക്സിക്യൂട്ടീവ്‌സും മാധ്യമ പ്രവർത്തകരും സാന്നിധ്യമറിയിച്ച ലോഞ്ചിങ് സെറിമണി ഈ രംഗത്തെ പറ്റിയുള്ള ചർച്ചകളും ചോദ്യോത്തരങ്ങളും കൊണ്ട് ഊഷ്മളമായി . ബിൻസി തോമസ് അവതാരകയായി.
1987 മുതല്‍ പ്രവർത്തിക്കുന്ന യൂറോപ്പിലെ ന്യൂമാറ്റിക്ക് സാങ്കേതിക വിദ്യയിലെ അഗ്രഗണ്യരുമായ എ പി ഐയും ഒന്നര പതിറ്റാണ്ടായി ഇവയുടെ വിതരണ- വില്പന രംഗത്ത് മുൻ നിര സ്ഥാനക്കാരുമായ കെയര്‍ ആൻഡ് ക്യുറും കൈകോർക്കുന്നത് ബിസിനസ്സ് മാധ്യമങ്ങളിൽ ഇപ്പോൾ പ്രധാന വർത്തയായിട്ടുണ്ട് .
കോഴിക്കോട് സ്വദേശികളായ അബ്ദുറഹ് മാനും സലിം ബാബുവും മൂന്നു പതിറ്റാണ്ടു മുൻപ് ഖത്തറിൽ നവീനമായ ആശയങ്ങളിൽ കെട്ടിപ്പടുത്ത ബിസിനസ്സ് പ്രസ്ഥാനം ഒമാനിലും സൗദിയിലും വേരുകൾ പടർത്തി ഇപ്പോൾ ദുബായിലും വന്നെത്തിയിരിക്കുന്നു.ഫിൽറ്ററുകൾ , ഹോസ്/ ഹോസ് ഫിറ്റിങുകൾ , എയർ സിലണ്ടർ ,സോളിനോയിഡ് വാൽവുകൾ,, ആക്ച്വറേറ്റുകൾ , സ്റ്റൈൻലെസ്സ് സ്റ്റീൽ ഫിറ്റിങ്ങുകൾ തുടങ്ങിയവ ലോകോത്തര നിലവാരത്തിൽ ഹൈഡ്രോകെയറിലൂടെ ഇനി ലഭ്യം .