ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങളും ചില പ്രധാന റൂട്ടുകളും ഡിസംബർ 31 ന് വൈകുന്നേരം മുതൽ ഭാഗികമായി അടച്ചിടുമെന്ന് മുന്നറിയിപ്പ്

Warning that parts of Sheikh Zayed Road and some major routes will be partially closed from the evening of December 31.

ദുബായിൽ 2024 ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ ഭാഗികമായി അടയ്ക്കുമെന്ന് എമിറേറ്റ്സ് റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് : വൈകുന്നേരം 4 മണി മുതൽ അടച്ചിടും

ഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റ് ലോവർ ഡെക്ക്: വൈകുന്നേരം 4 മണി മുതൽ അടച്ചിരിക്കും

അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് : 4 മണി മുതൽ അടച്ചിരിക്കും

ബുർജ് ഖലീഫ സ്ട്രീറ്റ് : വൈകുന്നേരം 4 മണി മുതൽ അടച്ചിരിക്കും

അൽ അസയേൽ റോഡ്: വൈകുന്നേരം 4 മണി മുതൽ അടച്ചിരിക്കും

അൽ സുകുക്ക് സ്ട്രീറ്റ് : രാത്രി 8 മണി മുതൽ അടച്ചിരിക്കും

ഫിനാൻഷ്യൽ റോഡിൻ്റെ മുകൾ നില: രാത്രി 9 മണി മുതൽ അടച്ചിരിക്കും.

ഷെയ്ഖ് സായിദ് റോഡ് : രാത്രി 11 മണി മുതൽ ക്രമേണ അടയ്ക്കും

ഡൗൺടൗൺ ദുബായിലേക്കും മറ്റ് പ്രശസ്തമായ ഫയർവർക്ക് നടക്കുന്ന സ്ഥലങ്ങളിലേക്കും പോകുന്ന താമസക്കാരും സന്ദർശകരും തങ്ങളുടെ യാത്രകൾ നേരത്തെ ആരംഭിച്ച് പൊതുഗതാഗതം ഉപയോഗിക്കാൻ അഭ്യർത്ഥിക്കുന്നതായി ആർടിഎ ട്രാഫിക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ അൽ ബാന പറഞ്ഞു. ഈ പ്രദേശങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നേരത്തെ പോകണമെന്നും അദ്ദേഹം നിർദേശിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!