അബുദാബി ബിഗ് ടിക്കറ്റിൻ്റെ ഏറ്റവും പുതിയ മില്യണയർ ഇ-ഡ്രോയിൽ 60 വയസ്സുള്ള ഇന്ത്യക്കാരനായ ബിൽഡിംഗ് വാച്ച്മാന് ഒരു മില്യൺ ദിർഹം സമ്മാനം നേടി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അബുദാബിയിൽ താമസിക്കുന്ന ഹൈദരാബാദ് സ്വദേശിയായ നാമ്പള്ളി രാജമല്ലയ്യയ്ക്കാണ് ഒരു മില്യൺ ദിർഹം സമ്മാനം ലഭിച്ചത്. അബുദാബിയിൽ ഒറ്റയ്ക്കാണ് ഇദ്ദേഹം താമസിക്കുന്നത്. ഭാര്യയും മകളും ഇന്ത്യയിൽ തന്നെ തുടരുകയാണ്. ഇത്തവണ രാജമല്ലയ്യ 20 അടുത്ത സുഹൃത്തുക്കളുമായാണ് ഈ ടിക്കറ്റിന് വേണ്ടിയുള്ള പണം മുടക്കിയത്.
നാല് വർഷം മുമ്പ്, സുഹൃത്തുക്കളിൽ നിന്ന് ബിഗ് ടിക്കറ്റിനെക്കുറിച്ച് പഠിച്ചെങ്കിലും ആവശ്യമായ പണം ലഭിക്കുമ്പോൾ മാത്രമേ ടിക്കറ്റ് എടുത്തിരുന്നുള്ളൂ എന്നും രാജമല്ലയ്യ പറഞ്ഞു.