ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ

Reports of a fire in a building near the Mall of the Emirates in Dubai

ദുബായിലെ മാൾ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ.

മാൾ ഓഫ് എമിറേറ്റ്‌സിന് സമീപമുള്ള കെട്ടിടത്തിൽ തീപിടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലാണ് പ്രചരിക്കുന്നത്. അൽ ബർഷ ഏരിയയിൽ സ്ഥിതി ചെയ്യുന്ന റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീ പടർന്നത്.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചില ദൃശ്യങ്ങളിൽ റെസിഡൻഷ്യൽ ടവറിന് സമീപം വലിയ ജനക്കൂട്ടവും, പോലീസ് സൈറണുകളുമായി എത്തുന്നതും കാണുന്നുണ്ട്. ഇന്ന് രാവിലെ കെട്ടിടത്തിൻ്റെ മുൻഭാഗം മൂടപ്പെട്ടിരുന്നതായും, താഴത്തെ നിലയിലുള്ള റീട്ടെയിൽ ഷോപ്പുകൾ അടഞ്ഞുകിടക്കുത് ശ്രദ്ധയിൽപെട്ടതായും പരിസരവാസികൾ പറഞ്ഞു. തീപിടിത്ത സമയത്ത് പരിസരത്തെ വാഹനങ്ങൾക്ക് കടന്നുപോകാൻ ഒരു പാത മാത്രമാണ് തുറന്നിരിന്നതെന്നും തീപിടിത്തം റിപ്പോർട്ട് ചെയ്തതിന് ശേഷം മിനിറ്റുകൾക്കകം തന്നെ അഗ്നിശമന സേനാംഗങ്ങളും ഫയർഫോഴ്‌സും സ്ഥലത്തെത്തിയതായും, പിന്നീട് കെട്ടിടം ഒഴിപ്പിച്ചതായും അവർ പറഞ്ഞു.

ഈ സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!