യുഎഇയിൽ നാളെ 2024 ഡിസംബർ 31 ന് അവസാനിക്കുന്ന നാല് മാസത്തെ വിസ പൊതുമാപ്പിൽ നിന്ന് ദുബായിലെ 2,36,000 റെസിഡൻസി ലംഘകർ പ്രയോജനം നേടിയതായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിൻ്റെ (GDRFA Dubai) ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അൽ മർരി ഇന്ന് തിങ്കളാഴ്ച വെളിപ്പെടുത്തി. ഈ സംരംഭം വിജയിപ്പിച്ചതിന് തന്ത്രപരമായ പങ്കാളികൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.
2,36,000 നിയമലംഘകർക്ക് ഈ സംരംഭത്തിൽ നിന്ന് പ്രയോജനം ലഭിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിൽ പ്രയോജനം ലഭിച്ച 55,000-ലധികം നിയമലംഘകർ ഇതിനകം നാട്ടിലേക്ക് പോയി, ബാക്കിയുള്ളവർ നാട്ടിലേക്ക് പോകാനുള്ള ശ്രമത്തിലാണ്.