ഇന്ന് 2024 ഡിസംബർ 31-ന് ചില പൊതു ബസ് സർവീസുകൾ താൽക്കാലികമായി നിർത്തലാക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി താമസക്കാരെയും സന്ദർശകരെയും അറിയിച്ചു.
ഇതനുസരിച്ച് അൽ ഖൂസ് ഇൻഡസ്ട്രിയൽ ഏരിയ, ഔദ് അൽ മുതീന, ജബൽ അലി ഇൻഡസ്ട്രിയൽ ഏരിയ എന്നിവിടങ്ങളിൽ നിന്ന് ബുർജ് ഖലീഫ ഏരിയയിലേക്കുള്ള ലൈനുകൾ താൽക്കാലികമായി നിർത്തിവെക്കും. ദുബായ് മെട്രോ പോലെയുള്ള മറ്റ് പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാനും അതോറിറ്റി യാത്രക്കാരോട് ആവശ്യപ്പെട്ടു.