ദുബായിൽ മറ്റുള്ളവർക്ക് മയ ക്കുമ രുന്ന് ഉപയോഗിക്കാനുള്ള സൗകര്യമൊരുക്കിയതിന് 30 വയസ്സുള്ള യുവതിക്ക് ദുബായിൽ അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു.
പരിചയക്കാരനായ ഒരു പുരുഷന് സൗജന്യമായി ആംഫെറ്റാമൈൻ, മെത്താംഫെറ്റാമൈൻ എന്നീ രണ്ട് സൈക്കോട്രോപിക് പദാർത്ഥങ്ങൾ നൽകിയതിനാണ് ദുബായ് ക്രിമിനൽ കോടതി ഈ ശിക്ഷ വിധിച്ചത്.
2024 ഏപ്രിൽ 2 ന് ദുബായിലെ സത്വ മേഖലയിൽ ഒരാൾ മയ ക്കുമ രുന്ന് ഉപയോഗിക്കുന്നതായി ദുബായ് പോലീസിൻ്റെ ആൻ്റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെൻ്റിന് സൂചന ലഭിച്ചതോടെയാണ് കേസിൻ്റെ തുടക്കം. ഇയാൾ മയ ക്കുമ രുന്ന് കൈവശം വച്ചിരുന്നതായും സൂചനയുണ്ടായിരുന്നു.