മൂടൽമഞ്ഞ്: യു എ ഇയിൽ ഡ്രൈവർമാർക്ക് പോലീസിന്റെ മുന്നറിയിപ്പ്

യു.എ.ഇയിൽ മൂടൽമഞ്ഞ് ശക്തമായിക്കൊണ്ടിരിക്കെ , ഡ്രൈവർമാർ ജാഗ്രത പുലർത്തണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. വേഗത കുറച്ച് ട്രാഫിക്ക് അറിയിപ്പുകൾ പാലിച്ച് വേണം ഈ നേരത്ത് വാഹനം ഓടിക്കേണ്ടത് എന്ന് അബൂദാബി, ദുബായ് പോലീസ് അധികൃതർ മുന്നറിയിപ്പ് നൽകി. യു.എ.ഇയിൽ മൂടൽമഞ്ഞു വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡ്രൈവർമാർക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്
.
വാഹനം ഓടിക്കുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്ന ഒന്നാണ് മൂടൽമഞ്ഞ്. കാഴ്ച മറയുന്നതിനാൽ അപകട സാധ്യത ഏറെയാണ്. മുൻ വർഷങ്ങളിൽ നിരവധി വാഹനാപകടങ്ങളാണ് ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. രാത്രിയിലും ഇപ്പോൾ മഞ്ഞുണ്ട്. ഉൾപ്രദേശങ്ങളിലും തീരങ്ങളിലും മൂടൽമഞ്ഞ് ശക്തമാണ്. ഇലക്ട്രോണിക് ബോർഡുകളിലെ അറിയിപ്പുകൾ ശ്രദ്ധിച്ചു വേഗം കുറച്ചു പോകണമെന്ന് പൊലിസ് അറിയിച്ചു. വരും ദിവസങ്ങളിലും മൂടൽമഞ്ഞ് തുടരുമെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി.

യു.എ.ഇയിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു ജനങ്ങൾക്കു മുന്നറിയിപ്പ് നൽകുന്ന പൊലീസ് സംവിധാനം മാർച്ചിൽ നിലവിൽ വന്നിട്ടുണ്ട്. മൂടൽ മഞ്ഞ് ഉൾപ്പെടെ പെട്ടെന്നുണ്ടാകുന്ന കാലാവസ്ഥാ മാറ്റത്തിൽ മുൻകരുതൽ സ്വീകരിക്കാനുള്ള എസ്.എം.എസ് സന്ദേശമാണ് എത്തുക. റോഡിൽ സ്ഥാപിച്ച ഡിജിറ്റൽ ബോർഡിലൂടെയും വിവരം കൈമാറും. ഈ സംവിധാനം നടപ്പിൽ വന്നതോടെ അപകടങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!