fbpx
ഇന്ത്യ

ബാബരി മസ്ജിദ് കേസ്: ജനുവരി 10 ന് വാദം

ബാ​ബ​റി മ​സ്ജി​ദ് കേ​സി​ൽ സു​പ്രീം കോ​ട​തി ജ​നു​വ​രി 10 മു​ത​ൽ വാ​ദം കേ​ൾ​ക്കും. ഭൂ​മി​ത​ർ​ക്ക കേ​സി​ലാ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത്. ഏ​ത് ബെ​ഞ്ച് വാ​ദം കേ​ൾ​ക്ക​ണ​മെ​ന്ന​ത് 10 ന് ​മു​മ്പ് തീ​രു​മാ​നി​ക്കും. സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യി അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.

അ​യോ​ധ്യ​ക്കേ​സി​ൽ ഉ​ട​ൻ ത​ന്നെ തീ​രു​മാ​നം ഉ​ണ്ടാ​കാ​ണ​മെ​ന്ന ഹി​ന്ദു സംഘടനകൾ ആ​വ​ശ്യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് കേ​സി​ൽ വാ​ദം കേ​ൾ​ക്കാ​ൻ സു​പ്രീം കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. കേ​സി​ൽ പു​തി​യ ബെ​ഞ്ചാ​വും വാ​ദം കേ​ൾ​ക്കു​ക. പ​ത്താം തീ​യ​തി​ക്കു മു​മ്പ് ബെ​ഞ്ച് ഏ​തെ​ന്ന് തീ​രു​മാ​നി​ക്കും.

2019 ലെ ​അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രെ​യു​ള്ള ഒ​രു ഡ​സ​നി​ലേ​റെ​യു​ള്ള പ​രാ​തി​ക​ളാ​ണ് വാ​ദം കേ​ൾ​ക്കു​ന്ന​ത്. ബാ​ബ​റി മ​സ്ജി​ദ് നി​ല​നി​ൽ​ക്കു​ന്ന 2.77 ഏ​ക്ക​ർ ഭൂ​മി രാം ​ല​ല്ല, നി​ർ​മോ​ഹി അ​ഖാ​രാ, സു​ന്നി വ​ഖ​ഫ്ബോ​ർ​ഡ് എ​ന്നി​വ​ർ​ക്കാ​യി വീ​തി​ച്ചു​ന​ൽ​കി​യ വി​ധി​ക്കെ​തി​രെ​യാ​ണ് പ​രാ​തി. 2010 മു​ത​ൽ ഇ​തി​ൽ വാ​ദം കേ​ൾ​ക്കാ​തെ സു​പ്രീം കോ​ട​തി കേ​സ് മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു

error: Content is protected !!