9/11 മാതൃകയിൽ ആ ക്ര മണം നടത്താൻ പദ്ധതിയിട്ടു; ഫ്ലൈ ദുബായ് കോ-പൈലറ്റിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

crucial details regarding the Flydubai co-pilot revealed.

ഫ്ലൈ ദുബായ് FZ1073 കോ-പൈലറ്റിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

സെപ്റ്റംബർ 30-ന് ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈ ദുബായ് (Flydubai) FZ1073 വിമാനത്തിൽ സഹപൈലറ്റ് നടത്തിയ ഭീകരാ ക്ര മണ ശ്രമത്തിന്റെ പശ്ചാത്തലത്തിൽ, പ്രതിയായ 29 കാരനായ ഒമാൻ പൗരനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ യു.എ.ഇ പബ്ലിക് പ്രൊസിക്യൂഷൻ പുറത്തുവിട്ടു.

29 വയസ്സുകാരനായ ഒമാൻ പൗരനാണ് പ്രതി. 2026 ജനുവരിയിലാണ് ഇയാൾ ഫ്ലൈ ദുബായിൽ കോ-പൈലറ്റായി ജോലിയിൽ പ്രവേശിക്കുന്നത്. ഇതിനുമുമ്പ് ഒമാൻ എയർ (2020-2024), റോയൽ എയർ മൊറോക്കോ തുടങ്ങിയ എയർലൈനുകളിലും ഇയാൾ ജോലി ചെയ്തിട്ടുണ്ട്.

2017-ൽ ഓസ്‌ട്രേലിയയിൽ പഠിക്കുന്ന കാലത്താണ് ഇയാൾ തീ വ്ര വാദ ആശയങ്ങളിൽ ആകൃഷ്ടനാകുന്നത്. 2001-ലെ സെപ്റ്റംബർ 11 ആ ക്ര മണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സമാനമായ രീതിയിൽ ആക്രമണം നടത്താൻ ഇയാൾ തീരുമാനിച്ചത്.

ടെൽ അവീവിലേക്കുള്ള FZ1073 സർവീസ് നടത്തുന്നതിന് മുൻപുള്ള രണ്ട് വിമാനങ്ങളിലും ഇയാൾ സഞ്ചരിച്ചിരുന്നു. റൂട്ടും വിമാനത്താവളവും കൃത്യമായി മനസ്സിലാക്കാനാണ് ഈ മുൻയാത്രകൾ ഉപയോഗപ്പെടുത്തിയത്. ബെൻ ഗുറിയോൺ വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിലേക്ക് വിമാനം ഇടിച്ചിറക്കി വൻ നാശനഷ്ടം ഉണ്ടാക്കാനായിരുന്നു പദ്ധതി.

കടുത്ത ശാരീരിക-മാനസിക തയ്യാറെടുപ്പുകൾക്ക് ശേഷമാണ് താൻ ഈ കൃത്യത്തിന് മുതിർന്നതെന്ന് പ്രതി നിയമോപദേശകരുടെ സാന്നിധ്യത്തിൽ നടത്തിയ കുറ്റസമ്മതത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ഒറ്റയ്ക്കാണ് ഇത് ആസൂത്രണം ചെയ്തതെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.

ഫ്ലൈ ദുബായിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുൻപ് ആവശ്യമായ പൈലറ്റ് ലൈസൻസും നല്ല നടപ്പു സർട്ടിഫിക്കറ്റും (Good conduct certificate) ഉൾപ്പെടെയുള്ള നിയമപരമായ പരിശോധനകൾ ഇയാൾ പാസ്സായിരുന്നുവെങ്കിലും, ഇയാളുടെ തീ വ്ര വാദ ആശയങ്ങളോ ഉദ്ദേശ്യങ്ങളോ മുൻപ് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!