ദുബായ് വിമാനക്കമ്പനിയായ ഫ്ലൈദുബായ് (flydubai) ദുബായിക്കും ടെൽ അവീവിനും (Tel Aviv) ഇടയിലുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി ബന്ധപ്പെട്ട അധികൃതരുമായി ചേർന്ന് പ്രവർത്തിച്ചുവരികയാണെന്ന് വ്യക്തമാക്കി.
വിമാനത്തിനുള്ളിൽ സുരക്ഷാ സംഭവത്തെത്തുടർന്ന് ഇസ്രായേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ച് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് നിർണ്ണായക നീക്കം. ഇസ്രായേൽ ഗതാഗത മന്ത്രാലയം തിങ്കളാഴ്ച (നവംബർ 23) ഫ്ലൈദുബായിയുടെ മടങ്ങിവരവിന് അനുമതി നൽകിയതിന് പിന്നാലെയാണ് വിമാനക്കമ്പനിയുടെ പ്രതികരണം.






