യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് നവംബർ 24 ചൊവ്വാഴ്ച മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. ഉച്ചയോടെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാനും മഴ പെയ്യാനും സാധ്യതയുണ്ട്. കൂടാതെ, കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് രാവിലെ 5:25 മുതൽ 9:00 മണി വരെ റെഡ് അലർട്ടും (Red alert) പുറപ്പെടുവിച്ചിരുന്നു.






