മീര; എഐയിൽ പ്രവർത്തിക്കുന്ന പേഴ്സണൽ അസിസ്റ്റന്റ്, പൊതു സേവനങ്ങൾക്കായി യുഎഇയിൽ പുതിയ സംവിധാനം 

ദുബായ്: പൊതു സേവനങ്ങൾക്കായി പുതിയ സംവിധാനം പുറത്തിറക്കി യുഎഇ സർക്കാർ. എഐയിൽ പ്രവർത്തിക്കുന്ന പേഴ്സണൽ അസിസ്റ്റന്റ് മീരയാണ് ഇതിന് നേതൃത്വം നൽകുന്നത്. താമസക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും അവർക്കുവേണ്ടി ഇടപാടുകൾ നടത്തുന്നതിനുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2026 നവംബർ 23-ന് ദുബായിൽ നടന്ന ചടങ്ങിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്.

 

2027 മാർച്ച് മുതൽ മീര പൊതുജനങ്ങൾക്ക് ലഭ്യമാകും. പൗരന്മാർക്കും താമസക്കാർക്കും ഏറ്റവും പ്രധാനപ്പെട്ട സേവനങ്ങളിൽ നിന്നാണ് ഇത് ആരംഭിക്കുക. ആദ്യഘട്ടത്തിൽ പാസ്പോർട്ട് പുതുക്കൽ, വിസ, എമിറേറ്റ്‌സ് ഐഡി, വർക്ക് പെർമിറ്റ്, വിദ്യാഭ്യാസം, ആരോഗ്യമേഖല എന്നീ അവശ്യ സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാകുക. 2027 അവസാനിക്കുന്നതിന് മുമ്പ് എല്ലാ സർക്കാർ സേവനങ്ങളും പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

 

എക്‌സ്‌പോ സിറ്റി ദുബായിൽ നടന്ന ‘ദി ന്യൂ വിഷൻ ആൻഡ് അപ്രോച്ച് ടു ഡെലിവറിംഗ് ഗവൺമെന്റ് സർവീസസ് ഇൻ ദി യുഎഇ’ എന്ന ചടങ്ങിൽ മീരയെ ഔദ്യോഗികമായി അവതരിപ്പിച്ചു. അറബിക്, ഇംഗ്ലീഷ്, തഗാലോഗ് തുടങ്ങി ഉപയോക്താക്കൾക്ക് അവരുടെ സ്വന്തം ഭാഷയിൽ മീരയുമായി ആശയവിനിമയം നടത്താൻ സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!