ബഹ്‌റൈനെതിരെയുള്ള ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

അബുദാബി: ബഹ്‌റൈനെതിരെ നടന്ന ഇറാൻ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള ലംഘനമാണെന്നും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും യുഎഇ വ്യക്തമാക്കി.

ബഹ്റൈന് പൂർണ്ണ ഐക്യദാർഢ്യവും പിന്തുണയും പ്രഖ്യാപിച്ച യുഎഇ വിദേശകാര്യ മന്ത്രാലയം രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ബഹ്റൈൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ഒപ്പം നിൽക്കുമെന്ന് അറിയിച്ചു

ഇറാന്റെ ഹീനമായ ആക്രമണങ്ങളെ സൗദി അറേബ്യയും അപലപിച്ചു, രാജ്യത്തോടുള്ള പൂർണ ഐക്യദാർഢ്യവും അതിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പിന്തുണയും പ്രകടിപ്പിച്ചു. മനാമയ്ക്ക് സമീപമുള്ള ഒരു വ്യവസായ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ തീപിടിത്തവും ഭൗതിക നാശനഷ്ടങ്ങളും സംഭവിച്ചതായി ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!