അബുദാബിയിൽ ഒരു മിനിവാൻ നടുറോഡിൽ നിർത്തിയിട്ടതിന് പിന്നാലെ ഞെട്ടിക്കുന്ന അപകടം നടക്കുന്ന ഒരു വീഡിയോ അബുദാബി പോലീസ് പുറത്ത് വിട്ടു. അമിതവേഗതയിൽ വന്ന കാർ റോഡിന് നടുവിൽ കുടുങ്ങിക്കിടന്ന മിനിലോറിയിൽ ഇടിച്ചതിൻ്റെ അനന്തരഫലങ്ങളാണ് വീഡിയോയിലുള്ളത്.
ഇന്ന് വെള്ളിയാഴ്ച അബുദാബി പോലീസ് പുറത്തുവിട്ട ഫൂട്ടേജിൽ, ഒരു മിനിവാൻ റോഡിൻ്റെ മധ്യത്തിൽ വേഗത കുറയ്ക്കുന്നു, പിന്നീട് പൂർണ്ണമായി നിർത്തുന്നതിന് മുമ്പ്, അടിയന്തിര സാഹചര്യം അറിയിക്കാൻ അതിൻ്റെ ഇടത്തും വലത്തും ഇടിക്കേറ്ററുകൾ മിന്നാൻ തുടങ്ങി.
പിന്നീട് നിർത്തിയിട്ട അതെ ലൈനിലൂടെ വന്ന വാഹനങ്ങൾ മിനിവാനിന്റെ പുറകിലെത്തി പെട്ടെന്ന് ലൈൻ ചെയ്തു മാറിപോകുന്നതും കാണാം. കുറച്ചു വാഹനങ്ങൾ മിനിവാനിന്റെ പുറകിൽ തട്ടാതെ തന്നെ അപകടമുണ്ടാക്കാതെ പോയി.. അല്പസമയത്തിന് ശേഷം അഞ്ച് പേർ മിനിവാനിൽ നിന്ന് പുറത്തിറങ്ങി റോഡ് മുറിച്ചുകടന്ന് പോയി. നിമിഷങ്ങൾക്കകം മറ്റൊരു കാർ വന്ന് മിനിവാനിന്റെ പുറകിലിടിച്ച് ചിന്നഭിന്നമായി.. ഇടിയുടെ ആഘാതത്തിൽ മിനിവാൻ റോഡിൻറെ ഇടത്തോട്ടും ഇടിച്ച കാർ വലത്തോട്ടും തെന്നിമാറി. മിനിവാനിന്റെ അകത്തെ ഡ്രൈവർ ഒഴികെയുള്ളവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും വന്നിടിച്ച കാറിലുണ്ടായിരുന്നവർക്ക് ഗുരുതരപരിക്കുകൾ പറ്റി.
#فيديو | بثت #شرطة_أبوظبي ضمن حملة #درب_السلامة وبالتعاون مع مركز التحكم والمتابعة فيديو لحادث بسبب التوقف في وسط الطريق دون مبرر و #الانشغال_بغير_الطريق . pic.twitter.com/evFmPJzyoZ
— شرطة أبوظبي (@ADPoliceHQ) January 3, 2025
വാഹനമോടിക്കുന്നവർ ഒരു കാരണവശാലും നടുറോഡിൽ നിർത്തരുതെന്ന് ട്രാഫിക് അധികൃതർ ഓർമിപ്പിച്ചു. അവരുടെ സുരക്ഷയും മറ്റുള്ളവയും ഉറപ്പാക്കാനും അതുപോലെ തന്നെ ഗുരുതരവും അപകടകരവുമായ അപകടങ്ങളും ഗതാഗത തടസ്സവും ഒഴിവാക്കാനും വാഹനമോടിക്കുന്നവർ പെട്ടെന്ന് സ്റ്റോപ്പ് ചെയ്യുമ്പോൾ അടുത്തുള്ള എക്സിറ്റിലേക്ക് മാറാനും അഭ്യർത്ഥിച്ചു, നിയമം ലംഘിക്കുന്നവർക്ക് 1000 ദിർഹം പിഴയും ആറ് ട്രാഫിക് ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.