ഉമ്മുൽ ഖുവൈനിലെ ഇന്ന് ജനുവരി 4 ശനിയാഴ്ച ഉച്ചയോടെ ദി സൂ വൈൽഡ് ലൈഫ് പാർക്കിന് സമീപം തീപിടിത്തമുണ്ടായതായി റിപ്പോർട്ടുകൾ.
പാർക്കിന് പുറത്ത് ഉച്ചക്ക് 3 മണി കഴിഞ്ഞാണ് തീപിടുത്തമുണ്ടായത്. മൃഗശാല സന്ദർശകർക്കായി തുറന്നിരിക്കുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. 55-ൽ (അൽ ഷുവൈബ്-ഉമ്മുൽ ഖുവൈൻ റോഡ്) സ്ഥിതി ചെയ്യുന്ന മൃഗശാല വന്യജീവി പാർക്ക് പ്രകൃതി സ്നേഹികളുടെ പ്രിയപ്പെട്ട സ്ഥലമാണ്. ഫയർ ട്രക്കുകളും സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും ഉടൻ തന്നെ സ്ഥലത്തെത്തി തീ അണച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.