യുഎഇയിൽ ഇന്ന് ഞായറാഴ്ച്ച പുലർച്ചെ 1.30ന് റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ 1.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു.
യുഎഇയിലെ ചില താമസക്കാർക്ക് ഇന്ന് കൂടുതൽ മൂടൽ മഞ്ഞ് പ്രതീക്ഷിക്കാം. ഇന്ന് മേഘാവൃതമായ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അഭിപ്രായപ്പെട്ടു.
നേരിയതോ മിതമായതോ ആയ കാറ്റ് വടക്കുകിഴക്ക് മുതൽ വടക്കുപടിഞ്ഞാറൻ വരെ രാജ്യത്തുടനീളം വീശാൻ സാധ്യതയുണ്ട്. മണിക്കൂറിൽ 25 കിലോമീറ്റർ മുതൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യതയുള്ളത്.