യു എ ഇയിലെ ഇന്നത്തെ കാലാവസ്ഥാ അപ്‌ഡേറ്റ് അനുസരിച്ച് ഇന്ന് വ്യാഴാഴ്ച രാവിലെ ഫുജൈറയുടെയും റാസൽഖൈമയുടെയും ചില ഭാഗങ്ങളിൽ കനത്ത മഴ ലഭിച്ചു. റാസൽഖൈമയിൽ ആലിപ്പഴവർഷവും രേഖപ്പെടുത്തി.
അറബിക്കടലിൽ നിന്ന് ഉള്ളിലേക്ക് നീങ്ങുന്ന ന്യൂനമർദമാണ് ഈ കാലാവസ്ഥയ്ക്ക് കാരണമാകുന്നതെന്ന് അധികൃതർ അറിയിച്ചു. ഈ കാലാവസ്ഥ ഇന്ന് രാത്രി വരെ തുടരുമെന്ന് യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.