ദുബായിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ കെ. കുമാർ കാലിഫോർണിയയിൽ മരണമടഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാലിഫോർണിയയിലെ ആശുപത്രിയിൽ ICU യിൽ കഴിയുകയായിരുന്നു. മൂന്ന് ദിവസം മുൻപാണ് ഭാര്യ മരണമടഞ്ഞത്.
അബോധാവസ്ഥയിരുന്ന കുമാർ ഭാര്യ മരണമടഞ്ഞ വിവരം പോലും അറിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കവെയാണ് ഇന്നലെ കുമാറിന്റെ അന്ത്യം സംഭവിച്ചത്.
ഇന്ത്യൻ കമ്മ്യൂണിറ്റിയും സംഘടനകളും അതീവ ദുഃഖം പ്രകടിപ്പിച്ചു.