എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് റോക്കറ്റിൽ ഈ മാസം 2 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുമെന്ന് യുഎഇ

Elon Musk's SpaceX rocket to launch 2 satellites this month

എലോൺ മസ്‌കിൻ്റെ സ്‌പേസ് എക്‌സ് റോക്കറ്റിൽ രണ്ട് ഉപഗ്രഹങ്ങൾ ഈ മാസം വിക്ഷേപിക്കുമെന്ന് യുഎഇയുടെ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ ഇന്ന് വ്യാഴാഴ്ച അറിയിച്ചു.

മേഖലയിലെ ഏറ്റവും നൂതനമായ ഭൗമ നിരീക്ഷണ ഉപഗ്രഹമായ MBZ-SAT ഉം ഇവിടുത്തെ വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഭൂമി നിരീക്ഷണ ക്യൂബ്സാറ്റായ HCT-SAT 1 ഉം ഒരുമിച്ച് ആണ് SpaceX ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപിക്കുക.

യുഎസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ഈ മാസം രണ്ട് ഉപഗ്രഹങ്ങളും വിക്ഷേപിക്കുമെന്ന് പദ്ധതികൾക്ക് പിന്നിലെ പ്രധാന ഏജൻസിയായ മുഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെൻ്റർ (MBRSC) ഡയറക്ടർ ജനറൽ സലേം ഹുമൈദ് അൽമറി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!