കനത്ത മൂടൽമഞ്ഞ് തുടരുന്നതിനാൽ അബുദാബി റോഡുകളിൽ വാഹനമോടിക്കുന്നവർ ഇന്ന് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ രാവിലെ 9.30 വരെ കനത്ത മൂടൽമഞ്ഞിന് സാധ്യതയുണ്ടെന്ന് NCM മുന്നറിയിപ്പ് നൽകി
ഇന്ന് രാവിലെ, അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദ്, അൽ ഖിദയ്റ, ഉം അൽ അഷ്ടാൻ, അൽ ഗുവൈഫത്ത്, ഗസ്യൗറ എന്നിവിടങ്ങളിലും അൽ ഐനിലെ ഉം അസിമുൾ, അൽ ഖൂവിൻ്റെ പടിഞ്ഞാറ് ഭാഗങ്ങളിലും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു.
അബുദാബി റോഡുകളിലെ പരമാവധി വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്, കൂടാതെ വാഹനമോടിക്കുന്നവരോട് അവരുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി ഈ പരിധി പാലിക്കണെന്നും അബുദാബി പോലീസ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.