യുഎഇയിലെ സൂപ്പർമാർക്കറ്റുകളിൽ നിന്ന് സംസ്കരിച്ച പെപ്പറോണി ബീഫ് പിൻവലിക്കാൻ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MoCCE) ഉത്തരവിട്ടു. ലിസ്റ്റീരിയ മോണോ സൈറ്റോജീൻ ബാക്ടീരിയയുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഭക്ഷണം പ്രോസസ്സ് ചെയ്യുമ്പോഴോ തയ്യാറാക്കുമ്പോഴോ പായ്ക്ക് ചെയ്യുമ്പോഴോ പകരുന്ന ലിസ്റ്റീരിയ മോണോ സൈറ്റോജീൻ ബാക്ടീരിയ മൂലം അണുബാധയ്ക്ക് കാരണമാകുന്നു, ഗർഭിണികൾക്കും 65 വയസ്സിനു മുകളിലുള്ളവർക്കും, ദുർബലമായ പ്രതിരോധശേഷിയുള്ള ആളുകൾക്കും വളരെ ഗുരുതരമായേക്കാവുന്ന ഒരു ബാക്ടീരിയ ആണിത്.