ഹൃദയാഘാതം : കൊച്ചി – ലണ്ടൻ യാത്രയ്ക്കിടെ എമിറേറ്റ്സ് വിമാനത്തിൽ വെച്ച് കുന്നുകര സ്വദേശിയ്ക്ക് ദാരുണാന്ത്യം

Heart attack- Kunnukara native dies in Emirates flight during Kochi-London journey

കൊച്ചി – ലണ്ടൻ യാത്രയ്ക്കിടെ എമിറേറ്റ്സ് വിമാനത്തിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് കുന്നുകര സ്വദേശിയ്ക്ക് ദാരുണാന്ത്യം.

കുന്നുകര സ്വദേശി കുത്തിയതോട് മനയ്ക്കപ്പറമ്പിൽ ജിജിമോൻ ചെറിയാൻ (57) ആണ് മരിച്ചത്. കൊച്ചിയിയിൽ നിന്നും ലണ്ടനിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. യാത്രയ്ക്കിടെ ജിജിമോന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ജിജിമോന്റെ കൂടെ ഭാര്യ അൽഫോൻസയും ഉണ്ടായിരുന്നു.

സഹോദരന്റെ മകൻ്റെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ ശേഷം തിരികെ പോകുമ്പോഴായിരുന്നു സംഭവം. എമിറേറ്റ്സ് വിമാനത്തിൽ ലണ്ടനിലെ ഗാറ്റ് വിക് എയർപോർട്ടിൽ എത്തുന്നതിന് മുമ്പ് ജിജിമോൻ മരണപ്പെടുകയായിരുന്നു. മക്കൾ : ജിഫോൻസ്, ആരോൺ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!