അബുദാബി: യുഎഇയിൽ ഇന്ന് മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഭാഗികമായി മേഘാവൃതമോ പൂർണ്ണമായും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
നേരിയതോ മിതമായതോ ആയ കാറ്റ് വീശും. രാജ്യത്ത് താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. അബുദാബിയിൽ 23 ഡിഗ്രി സെൽഷ്യസിലേക്കും ദുബായിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയരും. അബുദാബിയിൽ 16 ഡിഗ്രി സെൽഷ്യസും ദുബായിൽ 17 ഡിഗ്രി സെൽഷ്യസും അൽ ക്വാവ പോലുള്ള ആന്തരിക പ്രദേശങ്ങളിൽ 9 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയാം.
ഞായറാഴ്ച്ച രാത്രി ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. അറേബ്യൻ കടൽ പ്രക്ഷുബ്ദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു.