യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് “ലഭ്യമായ സേവനങ്ങൾ മനസ്സിലാക്കാനും സുഗമമായ പാസ്പോർട്ട് പുതുക്കൽ പ്രക്രിയ ഉറപ്പാക്കാനും” പാസ്പോർട്ട് പുതുക്കുന്നതിനുള്ള വിവിധ സേവനങ്ങൾ അബുദാബിയിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.
സാധാരണ പാസ്പോർട്ട് പുതുക്കൽ സേവനം, തത്കാൽ പാസ്പോർട്ട് പുതുക്കൽ സേവനം, പാസ്പോർട്ട് പുതുക്കലിനായി പ്രീമിയം ലോഞ്ച് സേവനം എന്നിങ്ങനെയുള്ള സേവനങ്ങളുമായി ബന്ധപ്പെട്ടതാണ് വിശദീകരണം.
നിലവിലുള്ള പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ എംബസി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. “പാസ്പോർട്ട് പുതുക്കൽ സേവനങ്ങളെക്കുറിച്ച് കൂടുതലറിയുക. സുഗമമായ ഒരു പ്രക്രിയയ്ക്കായി വിവേകപൂർവ്വം ആസൂത്രണം ചെയ്യുക,” എംബസി എക്സിൽ പറഞ്ഞു.
ബി.എൽ.എസ് ഇൻ്റർനാഷണൽ മുഖേന പ്രീമിയം ലോഞ്ച് സർവിസസിലൂടെ ലഭിക്കുന്ന അപേക്ഷകൾ അ തിവേഗ പാസ്പോർട്ട് പുതുക്കൽ സേവനമല്ലെന്ന് എംബസി വ്യക്തമാക്കി. ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലും ഫീസ് അടച്ച് തൽക്കാൽ സേവനത്തിലൂടെ മാത്രമേ അതിവേഗ പാസ് പോർട്ട് പുതുക്കൽ ലഭ്യമാവൂ എന്നും അറിയിപ്പിൽ പറയുന്നു.
യുഎഇയിലെ ഇന്ത്യൻ പാസ്പോർട്ട് അപേക്ഷകൾ ബി.എൽ.എസ് ഇൻ്റർനാഷണൽ വഴിയാണ് ശേഖരിച്ച് നടപടികൾക്കായി അയക്കുന്നത്. ബി.എൽ. എസിന്റെ വിവിധ കേന്ദ്രങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്തോ ദുബായിലെയോ അബൂദബിയിലെയോ ബി. എൽ.എസ് പ്രീമിയം ലോഞ്ചസിൻ്റെ വെബ്സൈറ്റുകൾ മുഖേനയോ പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.
അതേസമയം തൽക്കാൽ പാസ്പോർട്ട് പുതുക്കൽ സേവനത്തിന് മുൻകൂർ അപ്പോയിൻമെൻ്റ് ആവശ്യമില്ല. നേരിട്ടെത്തി നൽകുന്ന എല്ലാ തൽക്കാൽ അപേക്ഷകളും സ്വീകരിക്കുമെന്നും എംബസി കൂട്ടിച്ചേർത്തു. പാസ്പോർട്ട് പുതുക്കൽ സേവനങ്ങൾക്ക് ഇന്ത്യയിലെ പൊലീസ് ക്ലിയറൻസ് അനിവാര്യമാണ്. അപേക്ഷി ക്കുന്ന സമയത്ത് തിരഞ്ഞെടുക്കുന്ന സേവന വിഭാഗത്തെ ആശ്രയിച്ചാണ് ഇതു നടക്കുകയെന്നും എംബസി വ്യക്തമാക്കി.
സാധാരണ രീതിയിലുള്ള പാസ്പോർട്ട് പുതുക്കലിന് പൊലീസ് ക്ലിയറൻസ് ആദ്യം നടക്കും. തൽക്കാൽ പാ സ്പോർട്ട് സേവനത്തിനു കീഴിൽ പാസ്പോർട്ട് നൽകിയ ശേഷമായിരിക്കും പൊലീസ് ക്ലിയറൻസ് ഉണ്ടാവുക. സാധാരണ പാസ്പോർട്ട് പുതുക്കൽ സേവനത്തിൽ അപേക്ഷ നൽകിയാൽ മൂന്നോ നാലോ ദിവസമാണ് നടപടികൾ പൂർത്തിയാവാനെടുക്കുക. തൽക്കാൽ സേവനത്തിനു കീഴിൽ തൊട്ടടുത്ത പ്രവൃത്തി ദിന ത്തിലോ അല്ലെങ്കിൽ ഉച്ചക്ക് 12നു മുന്നോടിയായി അപേക്ഷ നൽകിയാൽ അതേ ദിവസം തന്നെയോ പാസ് പോർട്ട് അനുവദിക്കും.
മുതിർന്നവർക്കുള്ള പാസ്പോർട്ട് പുതുക്കലിന് (36പേജ്) 285 ദിർഹമാണ് ഫീസ്. 60 പേജിന് 380 ദിർഹം ഈടാക്കും. തൽക്കാൽ സേവനം(36 പേജ്) 855 ദിർഹം, 60 പേജിന് 950 ദിർഹമും നൽകണം. 9 ദിർഹം സർവിസ് ചാ ർജിനത്തിലും 8 ദിർഹം പ്രവാസി ക്ഷേമ നിധിയിലേക്കും നൽകണം. പ്രീമിയം ലോഞ്ച് സർവിസ് ചാർജിനത്തിൽ 236.25 ദിർഹം നൽകണം. ഇതിനു പുറമെയാണ് പാസ്പോർട്ടിനുള്ള പതിവ് ഫീസ് നിരക്കുകൾ നൽകേണ്ടത്.
Passport Renewal Made Simple
Know more about the passport renewal services. Plan wisely for a smooth process.#PassportRenewal #IncredibleIndia #IndianEmbassy #IndianEmbassyAbuDhabi pic.twitter.com/SonQdsd6ET
— India in UAE (@IndembAbuDhabi) January 15, 2025