പ്രവാസികളോടുള്ള നികുതിവിവേചനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട്‌ പ്രവാസി ലീഗൽ സെൽ

Non-resident legal cell seeking intervention in tax discrimination against non-residents

ന്യൂഡൽഹി : പ്രവാസികളോടുള്ള നികുതിവിവേചനത്തിൽ ഇടപെടൽ ആവശ്യപ്പെട്ട്‌ പ്രവാസി ലീഗൽ സെൽ. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമന്‌ നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. 2024 ൽ കൊണ്ടുവന്ന ധനകാര്യ നിയമത്തിൽ ഇന്ത്യയിൽ താമസിക്കുന്നവരെയും പ്രവാസികളെയും വ്യത്യസ്തരായികാണുന്ന നയം ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന തുല്യതയുടെ ലംഘനമാണെന്നും അടിയന്തിരമായി ഈ വിവേചനം അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപെടുന്നു.

ഇന്ത്യയിലെ വസ്തുകൈമാറ്റം ചെയുമ്പോഴുണ്ടാകുന്ന വരുമാനത്തിൽ പ്രവാസികൾ കൂടുതലായി വരുമാന നികുതി നൽകേണ്ട സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ പൗരന്മാരെ വ്യത്യസ്തരായി കാണുന്ന ഈ തീരുമാനം പിൻവലിക്കണമെന്നും മറ്റുമാണ്‌ നിവേദനത്തിലെ പ്രധാന ആവശ്യം. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡണ്ട് അഡ്വ. ജോസ് എബ്രഹാമാണ് ലീഗൽ സെല്ലിനായി നിവേദനം സമർപ്പിച്ചിരിക്കുന്നത്. പ്രവാസ മേഖലയിൽ വൻ പ്രതിഷേധം ഉണ്ടാകുന്ന സാഹചര്യത്തിൽ ഈ നയം അടിയന്തിരമായി പിൻവലിക്കണമെന്നും അനുകൂല നടപടി ഉണ്ടാകാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹറിൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത്‌, ദുബായ് ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!