176 പേരുമായി ഗിംബേയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ബുസാൻ വിമാനം റൺവേയിൽ വച്ച് കത്തിനശിച്ചു. ടേക്കോഫിന് തൊട്ടുമുൻപാണ് വിമാനത്തിന്റെ പിൻഭാഗത്ത് തീ കണ്ടത്. അതിവേഗം പ്രവർത്തിച്ച വിമാനജീവനക്കാരും അഗ്നിരക്ഷാ പ്രവർത്തകരും ചേർന്ന് എല്ലാ യാത്രക്കാരെയും സുരക്ഷിതരായി പുറത്തെത്തിച്ചു. 169 യാത്രക്കാരും 6 ജീവനക്കാരും ഒരു എൻജിനീയറുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ഏതാനും യാത്രക്കാർക്ക് പൊള്ളലേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആരുടെയും നില ഗുരുതരമല്ലെന്ന് ദക്ഷിണകൊറിയൻ ട്രാൻസ്പോർട്ട് ഏജൻസി അറിയിച്ചു. എസ്കേപ് സ്ലൈഡുകൾ ഫലപ്രദമായി ഉപയോഗിച്ചാണ് നിമിഷങ്ങൾ കൊണ്ട് യാത്രക്കാരെയും വിമാനജീവനക്കാരെയും പുറത്തെത്തിച്ചത്.
ഒരുമണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. അപ്പോഴേക്കും വിമാനം ഏറെക്കുറെ കത്തിനശിച്ചിരുന്നു. എയർബസ് എ321 വിമാനത്തിനാണ് തീപിടിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്ത്തമായിട്ടില്ല