കാർ വാങ്ങലും വിൽപനയും : സോഷ്യൽ മീഡിയ തട്ടിപ്പുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ : മുന്നറിയിപ്പുമായി അബുദാബി പോലീസ്

Car buying and selling: Reports of social media scams on the rise: Abu Dhabi Police warns

കാർ വാങ്ങലും വിൽപനയും നടത്തുന്ന ഇടപാടുകളിൽ പ്രത്യേകിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ നടക്കുന്ന വഞ്ചനകളെക്കുറിച്ച് അബുദാബി പോലീസ് വീണ്ടും പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഏതെങ്കിലും കാർ ഡീലുകൾ പൂർത്തിയാക്കുന്നതിന് മുമ്പ് മുഴുവൻ സാമ്പത്തിക പേയ്‌മെൻ്റോ നിയമാനുസൃതമായ സാമ്പത്തിക രസീതോ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കാൻ പോലീസ് വ്യക്തികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്,

കാർ വാങ്ങലും വിൽപനയും ആയി ബന്ധപ്പെട്ട് തട്ടിപ്പ് ഇടപാടുകൾ വർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തട്ടിപ്പുകാർ വ്യാജ സാമ്പത്തിക രസീതുകൾ നൽകുന്നു, സാധനങ്ങൾ ഉടനടി കൈവശം വെക്കുകയും ചെയ്യുന്നു. യഥാർത്ഥ പേയ്‌മെൻ്റുകൾ നൽകുകയുമില്ല, ആളുകളെ പെട്ടെന്ന് തീരുമാനങ്ങൾ എടുപ്പിക്കാനായി ഓഫർ ഇപ്പോൾ അവസാനിക്കുമെന്ന രീതിയിൽ അസാധാരണമായ കുറഞ്ഞ വിലയിൽ പ്രലോഭിപ്പിക്കുന്ന ഓഫറുകളും അവതരിപ്പിക്കും.

ഇത്തരം കാര്യങ്ങളിൽ വ്യക്തികൾ ജാഗ്രത പാലിക്കാനും, വാങ്ങലും വിൽപനയും നടത്തുമ്പോൾ തിരക്കുകൂട്ടുന്നത് ഒഴിവാക്കാനും സംശയം തോന്നിയാൽ പേയ്‌മെന്റുകൾ നല്കരുതെന്നും ഒന്നോ രണ്ടോ തവണ ആലോചിക്കണമെന്നും പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!