അൽ ഐൻ മൃഗശാലയിലേക്ക് 60 വയസും, അതിന് മുകളിലുള്ള പൗരന്മാർക്കും പ്രവാസികൾക്കും ഇപ്പോൾ സൗജന്യ പ്രവേശനം അനുവദിക്കുന്നുണ്ട്. മുമ്പ്, 70 വയസും അതിനുമുകളിലും പ്രായമുള്ളവർക്കാണ് ഈ ഓഫർ അനുവദിച്ചിരുന്നത്.
കഴിഞ്ഞയാഴ്ച യുഎഇ പ്രസിഡൻ്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രഖ്യാപിച്ച “കമ്മ്യൂണിറ്റിയുടെ വർഷം” എന്ന തീരുമാനത്തെ അടിസ്ഥാനമാക്കിയാണ് 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരന്മാർക്കും പ്രവാസികൾക്കും ഇപ്പോൾ അൽ ഐൻ സൂവിലേക്ക് സൗജന്യമായി പ്രവേശിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചിട്ടുള്ളത്.