മൂടൽമഞ്ഞിനെത്തുടർന്ന് ഇന്ന് അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിൽ നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാവിലെ 10 മണി വരെ മൂടൽമഞ്ഞ് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അൽ ഐനിലെ റെമാ, അൽ വിഖാൻ, സാബ പ്രദേശങ്ങളിൽ റെഡ്, യെല്ലോ ഫോഗ് അലർട്ടുകൾ നൽകിയിട്ടുണ്ട്. അബുദാബിയിലെ അൽ വത്ബ, സീഹ് അൽ ഹമ, സ്വീഹാൻ, അബുദാബിയിലേക്കുള്ള അൽ സാദ് പാലം, ബു കിറയ്യ, അൽ ഫയ തുടങ്ങിയ പ്രദേശങ്ങളിലും മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അൽ ദഫ്റ മേഖലയിലെ മദീനത്ത് സായിദ്, ജിസയ്വ്റ പ്രദേശങ്ങളിലും മൂടൽമഞ്ഞുള്ള അവസ്ഥ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.