അബുദാബിയിൽ നടന്ന ബിഗ് ടിക്കറ്റിൻ്റെ സീരീസ് 271 നറുക്കെടുപ്പിൽ ഷാർജയിൽ താമസിക്കുന്ന മലയാളിയായ ആഷിഖ് പതിൻഹരത്ത് 25 മില്യൺ ദിർഹം സമ്മാനം നേടി. ജനുവരി 29നാണ് ആഷിഖ് സമ്മാനാര്‍ഹായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റിന്‍റെ ബൈ ടു ഗെറ്റ് വൺ ഓഫര്‍ വഴി വാങ്ങിയതാണ് ഈ ടിക്കറ്റ്.
9 വർഷമായി ഷാർജയിലുള്ള ആഷിഖ് കഴിഞ്ഞ 10 വർഷമായി സ്വന്തമായി അബുദാബി ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. ഷാർജയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥനായാണ് ആഷിക് ജോലി ചെയ്യുന്നത്.