‘തെർമെ ദുബായ്’ : 2028 ഓടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റിസോർട്ട് ദുബായിൽ തുറക്കുമെന്ന് ഷെയ്ഖ് ഹംദാൻ

'Therme Dubai'- Sheikh Hamdan to open world's tallest resort in Dubai by 2028

ദുബായ് ക്വാളിറ്റി ഓഫ് ലൈഫ് സ്ട്രാറ്റജി 2033 ൻ്റെ ഭാഗമായി ദുബായ്ക്ക് ലോകത്തിലെ ഏറ്റവും ഉയരം കൂടിയറിസോർട്ട് ‘തെർമെ ദുബായ്’ ( wellbeing resort ) 2028 ഓടെ തുറക്കുമെന്ന് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.

100 മീറ്റർ ഉയരത്തിൽ നിർമ്മിക്കുന്ന ‘തെർമെ ദുബായ്’ സബീൽ പാർക്കിൽ ആണ് സ്ഥിതി ചെയ്യുന്നത്. 2028 ൽ റിസോർട്ട് തുറക്കുകയും ചെയ്യും. 500,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന റിസോർട്ടിൽ ‘പുനഃസ്ഥാപിക്കുന്നതിനും വിശ്രമിക്കുന്നതിനും കളിക്കുന്നതിനും’ പ്രാധാന്യം നൽകുന്ന മൂന്ന് മേഖലകളുണ്ടാകും.

പ്രതിവർഷം 1.7 ദശലക്ഷം സന്ദർശകർക്ക് ആതിഥേയത്വം വഹിക്കാൻ രൂപകൽപ്പന ചെയ്ത ഒരു ഇൻ്ററാക്ടീവ് പാർക്കും ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ബൊട്ടാണിക്കൽ ഗാർഡനും ഉൾക്കൊള്ളുന്ന പുതിയ ലാൻഡ്‌മാർക്കിൻ്റെ വികസനത്തിനായി നഗരം 2 ബില്യൺ ദിർഹം അനുവദിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!