യുഎഇയുടെ വിദേശ വ്യാപാരം ചരിത്രപരമായ ഒരു നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2024 അവസാനത്തോടെ ആദ്യമായി 3 ട്രില്യൺ ദിർഹത്തിലെത്തിയതായി യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് പ്രഖ്യാപിച്ചു.
എൻ്റെ സഹോദരൻ, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്, ലോകമെമ്പാടുമുള്ള രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താൻ വർഷങ്ങളോളം ചെലവഴിച്ചു… ഇന്ന്, അതിൻ്റെ ഫലങ്ങൾ നാം കാണുന്നു. 2024-ൽ ആഗോള വ്യാപാരം വെറും 2 ശതമാനം മാത്രം വളർന്നപ്പോൾ, യുഎഇയുടെ വിദേശ വ്യാപാരം അതിൻ്റെ ഏഴ് മടങ്ങ് വികസിച്ചു, 14.6 ശതമാനം വളർച്ച കൈവരിച്ചു,
പങ്കാളി രാജ്യങ്ങളുമായുള്ള നമ്മുടെ എണ്ണ ഇതര വ്യാപാരത്തിൽ 135 ബില്യൺ ദിർഹം ചേർത്തു-മുൻവർഷത്തെ അപേക്ഷിച്ച് അസാധാരണമായ 42 ശതമാനം വർധനവുണ്ടായി. 2031-ഓടെ വാർഷിക വിദേശ വ്യാപാരം 4 ട്രില്യൺ ദിർഹത്തിലെത്തുക എന്ന ലക്ഷ്യം വെച്ച് ഞങ്ങൾ മുന്നേറുകയാണ്. 2024 അവസാനത്തോടെ, ആ ലക്ഷ്യത്തിൻ്റെ 75 ശതമാനം ഞങ്ങൾ ഇതിനകം നേടിയിട്ടുണ്ട്. ഈ വേഗതയിൽ, ഷെഡ്യൂളിനേക്കാൾ വർഷങ്ങൾ മുമ്പേ ഞങ്ങൾ ആ ലക്ഷ്യത്തിൽ എത്തിച്ചേരും.
” രാഷ്ട്രീയത്തേക്കാൾ പുരോഗതിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് യുഎഇ സ്വന്തം സാമ്പത്തിക ഭാവി രൂപപ്പെടുത്തുകയാണ്. ലോകമെമ്പാടുമുള്ള രാഷ്ട്രങ്ങളുമായി സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ മുൻഗണന- യുഎഇക്ക് വ്യക്തമായ കാഴ്ചപ്പാടും ധീരമായ അഭിലാഷങ്ങളുമുണ്ട്. ഈ ലോകം , എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി അറിയുന്നവർക്കാണ് വിജയം” ” ഷെയ്ഖ് മുഹമ്മദ് തൻ്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
The UAE’s foreign trade has reached a historic milestone, touching AED 3 trillion for the first time by the end of 2024.
My brother, His Highness Sheikh Mohammed bin Zayed, has spent years strengthening economic ties with nations worldwide… Today, we see the results.
While…
— HH Sheikh Mohammed (@HHShkMohd) February 5, 2025