ദുബായിൽ ട്രാഫിക് കാമറയിൽ അകപ്പെടാതിരിക്കാൻ നമ്പർ പ്ലേറ്റിൽ കൃത്രിമം കാണിച്ച 23 വാഹനങ്ങൾ ദുബായ് പൊലീസ് പിടിച്ചെടുത്തു.
ട്രാഫിക് നിയമലംഘനങ്ങളിൽ പിടിക്കപ്പെടാതിരിക്കാനും പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌ത വാഹനങ്ങൾ തിരിച്ചറിയുന്നത് സങ്കീർണമാക്കാനുമാണ് നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്നത്. ഇത്തരം നമ്പർ പ്ലേറ്റുകൾ കണ്ടെത്താൻ പൊലീസ് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ദുബായ് പൊലീസിൻ്റെ ട്രാഫിക് വിഭാഗം ഡയറക്‌ടർ ജനറൽ മേജർ ജനറൽ സെയ്‌ഫ് മുഹെർ അൽ മസ്‌റൂഈ പറഞ്ഞു.