ഷാർജയിൽ ബൈക്കപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ 51 കാരിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി.
ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോർട്ടിലെ എയർ വിംഗ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ എയർ ആംബുലൻസ് സംഘമാണ് അടിയന്തര ഒഴിപ്പിക്കൽ നടത്തിയത്.
ഷാർജയിലെ അൽ ബദയേർ മേഖലയിലാണ് യൂറോപ്യൻ പ്രവാസി ഉൾപ്പെട്ട ഈ അപകടമുണ്ടായത്. ആവശ്യമായ വൈദ്യചികിത്സയ്ക്കായി യുവതിയെ ഉടൻ തന്നെ അൽ ദൈദ് ആശുപത്രിയിലേക്ക് ആണ് എയർലിഫ്റ്റ് ചെയ്തത്.