ചെറിയ വാഹനാപകടം എങ്ങനെ കൈകാര്യം ചെയ്യണം ? : നിർദ്ദേശങ്ങളുമായി അബുദാബി പോലീസ്

How to deal with a minor car accident- - Abu Dhabi Police with instructions

ചെറിയ വാഹനാപകടം ഉണ്ടായാൽ അത് എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെക്കുറിച്ച് അബുദാബി പോലീസ് വീണ്ടും ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.

ചെറിയ കാർ അപകടത്തിൽപെട്ടതിന് ശേഷം നിരവധി കാറുകൾ അപകടത്തിൽപ്പെടുന്ന ഒരു വീഡിയോയും അബുദാബി പോലീസ് പങ്ക് വെച്ചിട്ടുണ്ട്. ചെറിയ അപകടത്തിൽപെടുന്ന കാർ നടുറോഡിൽ നിർത്തിയിട്ടിരിക്കുന്നതിനാൽ പുറകെ വരുന്ന വാഹനങ്ങൾക്ക് യഥാസമയം നിർത്താനോ റോഡിൽ നിന്ന് തെന്നിമാറാനോ കഴിയാതെ അപകടങ്ങൾക്കിടയാകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

  • വാഹനം ചെറിയ അപകടത്തിൽപെട്ടാൽ ഉടൻ അടുത്തുള്ള സുരക്ഷിതമായ റോഡിൻറെ വശത്തുള്ള പാർക്കിംഗ് സ്ഥലത്തേക്ക് വാഹനം മാറ്റുന്നതാണ് ആദ്യഘട്ടം.
  • തുടർന്ന് അപകടത്തിൻ്റെ രംഗം പുനഃസൃഷ്ടിക്കാൻ സയീദ് ആപ്പ് ഉപയോഗിക്കുക അല്ലെങ്കിൽ, സയീദ് ഓപ്പറേഷൻസ് റൂമിൽ എത്തിച്ചേരാൻ നിങ്ങൾക്ക് 800 72233 എന്ന നമ്പറിൽ വിളിച്ച് അപകടം റിപ്പോർട്ട് ചെയ്യാം.
  • ചെറിയ അപകടത്തിൽപ്പെട്ട് വാഹനം റോഡിൽ നിർത്തിയിട്ടാൽ ഗതാഗത തടസ്സത്തിന് കാരണമാകും. ഇത് ആർട്ടിക്കിൾ 98 പ്രകാരം ശിക്ഷാർഹമായ കുറ്റമാണ്, ഇത് ലംഘിക്കുന്നയാൾക്കെതിരെ 500 ദിർഹം പിഴ ചുമത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!