കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന അസ്ഥിരമായ കാലാവസ്ഥയ്ക്കിടയിൽ പൊതുജനാരോഗ്യത്തിൻ്റെ താൽപ്പര്യാർത്ഥം ദുബായ് ഹെൽത്ത് അതോറിറ്റി (DHA) ആരോഗ്യ ഉപദേശം പുറപ്പെടുവിച്ചു. പ്രാഥമികമായി ആസ്ത്മ രോഗികളെ ലക്ഷ്യമിട്ടാണ് അതോറിറ്റി സോഷ്യൽ മീഡിയയിൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
അസ്ഥിരമായ കാലാവസ്ഥയിൽ രോഗലക്ഷണങ്ങൾ അനുഭവപ്പെടുന്നില്ലെങ്കിലും, അവർ നിർദ്ദേശിക്കുന്ന മരുന്നുകൾ കഴിക്കുന്നത് തുടരാൻ ആസ്ത്മ രോഗികളോട് DHA അഭ്യർത്ഥിച്ചു.
കാലാവസ്ഥാ വ്യതിയാനങ്ങളിലും പൊടിപടലങ്ങലുള്ള കാറ്റിൻ്റെ സാന്നിധ്യത്തിലും, ആസ്ത്മയുടെ ലക്ഷണങ്ങൾ ഇല്ലെങ്കിലും അവരുടെ മരുന്നുകൾ കഴിക്കണം. കൂടാതെ, കഠിനമായ ആസ്ത്മ ആക്രമണങ്ങൾ നേരിടുന്ന വ്യക്തികൾ അടുത്തുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രത്തിൽ ഉടൻ വൈദ്യസഹായം തേടണമെന്നും അതോറിറ്റി അറിയിച്ചു.
ആസ്തമ രോഗികളോട് അടിയന്തര സാഹചര്യങ്ങൾക്കായി സജ്ജരായിരിക്കാനും അവരവരുടെ ഇൻഹേലറുകൾ എപ്പോഴും കൊണ്ടുപോകാനും നിർദ്ദേശിച്ചിട്ടുണ്ട്.