അബുദാബിയിൽ പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ ഒരു കഫേ അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (Adafsa) അധികൃതർ അടച്ചുപൂട്ടിച്ചു.
അബുദാബിയിലെ ഹംദാൻ സ്ട്രീറ്റിൽ പ്രവർത്തിച്ചിരുന്ന ”എമിറേറ്റ്സ് ലെസ്സി കഫേ ” ആണ് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. ഭക്ഷ്യനിയമം ലംഘിച്ച കഫേ പൊതുജനാരോഗ്യത്തിന് അപകടകരമായാണ് പ്രവർത്തിച്ചിരുന്നെന്നും അതോറിറ്റി പറഞ്ഞു.
പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കിയതിനാൽ അബുദാബിയിലെ ഒരു സൂപ്പർമാർക്കറ്റ് ഫെബ്രുവരി 15 ശനിയാഴ്ച അധികൃതർ അടച്ചുപൂട്ടിച്ചിരുന്നു.