വിശുദ്ധ റമദാൻ മാസത്തോട് അടുക്കുമ്പോൾ, യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇന്ന് വെള്ളിയാഴ്ച പിതാക്കന്മാർക്കായി ഒരു ചാരിറ്റി കാമ്പെയ്ൻ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ‘പിതാക്കന്മാരുടെ എൻഡോവ്‌മെൻ്റ്’ എന്ന പേരിൽ ആണ് കാമ്പയിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
പിതാവാണ് ആദ്യത്തെ റോൾ മോഡലും, ആദ്യത്തെ പിന്തുണയും, ആദ്യ ഗുരുവും. നമ്മുടെ ജീവിതത്തിൽ ശക്തിയുടെയും ജ്ഞാനത്തിൻ്റെയും സുരക്ഷിതത്വത്തിൻ്റെയും ഉറവിടം പിതാവാണ്.” നമ്മുടെ പിതാക്കന്മാരുടെ പേരിൽ റമദാൻ മാസത്തിൽ ഒരു സുസ്ഥിരമായ മാനുഷിക ദാനം നടത്തുകയാണ് കാമ്പെയ്‌നിലൂടെ ചെയ്യേണ്ടത്_ ഷെയ്ഖ് മുഹമ്മദ് എക്സ് പോസ്റ്റിൽ വ്യക്‌തമാക്കി.
ഇതിൽ നിന്നും ലഭിക്കുന്ന തുക രോഗികളെ ചികിത്സിക്കുന്നതിനും, ദരിദ്രർക്കും, പണം നൽകാൻ കഴിയാത്തവർക്കും, ആരോഗ്യ സംരക്ഷണം നൽകുന്നതിനുമായി നീക്കിവയ്ക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
ഹൃദയസ്പർശിയായ ഒരു വീഡിയോയ്‌ക്കൊപ്പം, ഷെയ്ഖ് മുഹമ്മദ് യുഎഇ നിവാസികൾക്കായി ഈ കാമ്പെയ്നുമായി ബന്ധപ്പെട്ടുള്ള ഒരു സന്ദേശംവും പങ്ക് വെച്ചിട്ടുണ്ട്. ഈ കാമ്പെയ്‌നിൽ പങ്കെടുക്കാൻ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
الإخوة والأخوات.. يحل علينا شهر كريم عظيم خلال الأيام القادمة.. وجرياً على عادتنا السنوية في إطلاق حملة رمضانية إنسانية من شعب الإمارات.. نطلق اليوم "وقف الأب".. وقف مستدام ليكون صدقة جارية عن جميع الآباء في دولة الإمارات ..
الأب أول قدوة .. وأول سند.. وأول معلم .. مصدر القوة… pic.twitter.com/IlZxtd94x8
— HH Sheikh Mohammed (@HHShkMohd) February 21, 2025