ദീർഘകാലം ഗൾഫ് റേഡിയോ നിലയങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന പ്രമുഖ ഗായിക ആശാലതയുടെ ആത്മകഥ ”ഏകരാഗം” പ്രകാശനം ചെയ്തു. ഇപ്പോൾ നാട്ടിലും റേഡിയോ മേഖലയിൽ ആശാലത സജീവമാണ്.
ആശാലതയും ബാലകൃഷ്ണനും ചേർന്ന് അവതരിപ്പിക്കുന്ന പ്രോഗ്രാമിലൂടെ ഇപ്പോൾ കേരളത്തിലെ റേഡിയോ നിലയങ്ങളിൽ ആശാലത ശ്രോതാക്കൾക്ക് പ്രിയപ്പെട്ട ആശേച്ചിയായി തുടരുന്നതിനിടയിലാണ് തന്റെ ജീവിതാനുഭവങ്ങളെല്ലാം വ്യക്തമാക്കിക്കൊണ്ടുള്ള ആത്മകഥ ഏകരാഗം പ്രകാശനം ചെയ്തിരിക്കുന്നത്.
എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ പുസ്‌തകം പ്രകാശനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനുമായ ഷൗക്കത്ത് ഏറ്റുവാങ്ങി. ലോഗോസ് ബുക്സാണ് പ്രസാധകർ.
ഗൾഫിൽ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്ന ഗായികയായിരുന്ന ആശാലത റാസ് അൽ ഖൈമ ആസ്ഥാനമായിരുന്ന റേഡിയോ ഏഷ്യയിലും ഉമ്മുൽ ഖുവൈൻ റേഡിയോയിലും പ്രോഗ്രാം അവതാരകയായിരുന്നു.