രാജ്യത്തിൻ്റെ പതാക ഒരു നാൾ ചന്ദ്രനിൽ നാട്ടുമെന്ന് യുഎഇയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി നൂറ അൽമത്രൂഷി ദുബായിലെ പെൺകുട്ടികൾക്കായുള്ള അമേരിക്കൻ അക്കാദമിയിൽ വിദ്യാർത്ഥികളുമായി നടത്തിയ സംവാദത്തിൽ പറഞ്ഞു.
“ചന്ദ്രനിൽ യുഎഇ പതാക നാട്ടുന്ന ബഹിരാകാശ സഞ്ചാരി ഒരു ദിവസം ഞാൻ ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ആദ്യ എമിറാത്തി വനിതാ ബഹിരാകാശയാത്രികയായ നൂറ അൽമത്രൂഷി ഇന്ന;ലെ വെള്ളിയാഴ്ച പറഞ്ഞു.
പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മേഖലയിൽ ജോലി ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, “ബഹിരാകാശ പര്യവേക്ഷണം ഇനി പുരുഷന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല” എന്ന് അൽമത്രൂഷി ഊന്നിപ്പറയുകയും വ്യവസായത്തിൽ സ്ത്രീകളുടെ വർദ്ധിച്ചുവരുന്ന പങ്ക് ഊന്നിപ്പറയുകയും ചെയ്തു.