ദുബായ് എയർപോർട്ടിന് സമീപമുള്ള ബസ് റൂട്ടിൽ താത്കാലിക മാറ്റങ്ങൾ വരുത്തിയതായി ദുബായ് ആർടിഎ

Dubai RTA has made temporary changes to the bus route near Dubai Airport

ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിന് (DXB) ചുറ്റുമുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നിരവധി പൊതു ബസ് റൂട്ടുകളിൽ താൽക്കാലിക വഴിതിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) ഇന്ന് ശനിയാഴ്ച അറിയിച്ചു.

ഇന്നലെ ഫെബ്രുവരി 21 മുതൽ പ്രാബല്യത്തിൽ വന്ന ഈ മാറ്റങ്ങൾ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിലനിൽക്കുമെന്നും അതോറിറ്റി അറിയിച്ചു.

ഇതനുസരിച്ച് എയർപോർട്ട് ടെർമിനൽ 1 അറൈവൽ ഏരിയയിൽ ബസുകൾ പ്രവേശിക്കില്ല.

  • റൂട്ട് 24: എയർപോർട്ട് ടെർമിനൽ 1 അറൈവൽ ബസ് സ്റ്റോപ്പിൽ നിന്നും അൽ നഹ്ദ സ്റ്റേഷനിലേക്കുള്ള സർവീസ് റദ്ദാക്കി. ബദലായി ഒരു താൽക്കാലിക ബസ് സ്റ്റോപ്പ്, നമ്പർ 544501 ചേർത്തിട്ടുണ്ട്.
  • റൂട്ട് 32C: അൽ സത്വ സ്റ്റേഷനിൽ നിന്നും എയർപോർട്ട് ടെർമിനൽ 1 അറൈവൽ ബസ് സ്റ്റോപ്പിലേക്കുള്ള സർവീസ് റദ്ദാക്കി.
  • റൂട്ട് C01: അൽ സത്വ സ്റ്റേഷനിൽ നിന്നും എയർപോർട്ട് ടെർമിനൽ 1 അറൈവൽ ബസ് സ്റ്റോപ്പിലേക്കുള്ള സർവീസ് റദ്ദാക്കി.
  • റൂട്ട് 33: അൽ കരാമ സ്റ്റേഷനിൽ നിന്നും എയർപോർട്ട് ടെർമിനൽ 1 അറൈവൽ ബസ് സ്റ്റോപ്പിലേക്കുള്ള സർവീസ് റദ്ദാക്കി. എമിറേറ്റ്സ് മെട്രോ സ്റ്റേഷൻ ബസ് സ്റ്റോപ്പ് 1ൽ (235001) ഒരു താൽക്കാലിക ബദൽ സ്റ്റോപ്പ് ചേർത്തിട്ടുണ്ട്.
  • റൂട്ട് 77: എയർപോർട്ട് ടെർമിനൽ 3 ബസ് സ്റ്റോപ്പുകൾ ഇരു ദിശകളിലും റദ്ദാക്കപ്പെടും
  • റൂട്ട് N30: ​​എയർപോർട്ട് ടെർമിനൽ 1 അറൈവൽ ബസ് സ്റ്റോപ്പ് ഇരു ദിശകളിലും റദ്ദാക്കപ്പെടും. അന്താരാഷ്ട്ര സിറ്റി ബസ് സ്റ്റേഷനിലേക്കുള്ള ബദൽ സ്റ്റോപ്പായി യാത്രക്കാർക്ക് എയർപോർട്ട് ടെർമിനൽ 1 എക്സ്റ്റേണൽ പാർക്കിംഗ് ഉപയോഗിക്കാം.

കാലതാമസം ഒഴിവാക്കുന്നതിന്, യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും അധിക യാത്രാ സമയം അനുവദിക്കാനും യാത്രക്കാരോട് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അഭ്യർത്ഥിച്ചിട്ടുണ്ട്,

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!