ഷാർജയിൽ റമദാൻ മാസത്തിൽ പെയ്ഡ് പബ്ലിക് പാർക്കിംഗ് സമയം നീട്ടിയതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.
പൊതു പാർക്കിംഗ് ഫീസ് ദിവസവും രാവിലെ 8 മുതൽ അർദ്ധരാത്രി വരെ ബാധകമാകുമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു.