അബുദാബിയുടെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് : റേഞ്ച് റോവർ സമ്മാനമായി നേടി തമിഴ്നാട് സ്വദേശി

Abu Dhabi's Big Ticket Draw- Indian expatriate wins luxury car as prize

ഒരു പതിറ്റാണ്ടോളം ഭാഗ്യം പരീക്ഷിച്ച യുഎഇയിലെ ഒരു ഇന്ത്യൻ പ്രവാസി ഒടുവിൽ അബുദാബിയുടെ ബിഗ് ടിക്കറ്റിൽ നിന്ന് ഒരു ആഡംബര കാർ സമ്മാനമായി നേടി.

സീരീസ് 272 ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ, റേഞ്ച് റോവർ വെലാർ സ്വന്തമാക്കിയ ഭാഗ്യശാലിയായി തമിഴ്‌നാട്ടിൽ നിന്നുള്ള ബാബുലിംഗം പോൾ തുറൈ (39) തിരഞ്ഞെടുക്കപ്പെട്ടതായി അബുദാബി ബിഗ് ടിക്കറ്റ് സംഘാടകർ ഇന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ചു.

കഴിഞ്ഞ ഒമ്പത് വർഷമായി ഷാർജയിൽ സിവിൽ എഞ്ചിനീയർ ആയാണ് ബാബുലിംഗം ജോലി ചെയ്യുന്നത്. കുറച്ചു വർഷങ്ങളായി സഹപ്രവർത്തകർക്കൊപ്പം ഇദ്ദേഹം ടിക്കറ്റുകൾ എടുക്കാറുണ്ടായിരുന്നു. എന്നാൽ സമീപ വർഷങ്ങളിൽ, എല്ലാ മാസവും ടിക്കറ്റ് വാങ്ങി ഒറ്റയ്ക്ക് ഭാഗ്യം പരീക്ഷിക്കാൻ അദ്ദേഹം തീരുമാനിക്കുകയും ഇപ്പോൾ ആ തീരുമാനം ഒടുവിൽ ഫലം കാണുകയുമായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!